ഒളവട്ടൂർ: കേരള പിറവി ദിനത്തിൽ കാഴ്ച പരിമിതിയുള്ള അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ച് എൻഎസ്എസ് വളണ്ടിയർമാർ.
ഒളവട്ടൂർ എച്ച് ഐ ഒ എച്ഛ് എസ് എസ്, എൻ എസ് എസ് യൂണിറ്റ് കേരളപ്പിറവി ദിനത്തിൽ കീഴുപറമ്പിൽ പ്രവർത്തിക്കുന്ന കാഴ്ച ഇല്ലാത്തവർക്കായുള്ള അഗതി മന്ദിരം സന്ദർശിക്കുകയും അവിടുത്തെ താമസിക്കുന്ന അന്തേവാസികൾക്കൊപ്പം ഗാന വിരുന്നൊരുക്കിയും ഭക്ഷണ വിഭവങ്ങൾ നൽകിയും സാന്ത്വന സന്ദേശങ്ങൾ നൽകിയും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. വിദ്യാർത്ഥികൾ വീടിൽ നിന്ന് ഉണ്ടാക്കിയ മധുര പലഹാരങ്ങളും മറ്റും വിതരണം ചെയ്തു. നാടൻ പാട്ടുകളും മാപ്പിള പാട്ടുകളുമായി വിദ്യാർത്ഥികൾക്കൊപ്പം ആസ്വദിച്ചു അനന്തേവാസികൾ. സ്കൂൾ അധ്യാപകരായ സി കെ മുഹമ്മദ്,സാജിത,ഷംല, ഹസൻ മഹമൂദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി സി നാസർ മാസ്റ്റർ എൻഎസ്എസ് ലീഡർമാരായ മുഹമ്മദ് റഷാദ് കെ, അൽഷിഫ എം കെ നേതൃത്വം നൽകി.