വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പിറവി ദിനത്തിൽ തുണി സഞ്ചികൾ നിർമിച്ചു. പ്ലാസ്റ്റിക് കവറുകൾ കുറക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ നിർമ്മിച്ച നൂറോളം തുണി സഞ്ചികൾ എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ആരിഫ ഏറ്റുവാങ്ങി.
പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി സീഡ് ക്ലബ്ബ് ലവ് പ്ലാസ്റ്റിക് പദ്ധതിയിലേക്ക് സഞ്ചികൾ കൈമാറി.തുണി സഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കുന്നതിനും വേണ്ടി രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തി.കേരള ഭൂപട നിർമ്മാണം, ക്ലാസ്സ് തലത്തിൽ കേരള പതിപ്പ് നിർമ്മാണം, ക്വിസ് തുടങ്ങിയ വിവിധ പരിപാടികളും നടന്നു.
ചടങ്ങിൽ പ്രധാധ്യാപകൻ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.സീഡ് ക്ലബ്ബ് കൺവീനർ സജ്‌ന വി പി സ്വാഗതവും സർഫാസ് സി പി നന്ദിയും പറഞ്ഞു.