എടവണ്ണപ്പാറ : നവംബർ 30 ഡിസംബർ 1 തിയ്യതികളിയായി എടവണ്ണപ്പാറയിൽ വച്ച് നടക്കുന്ന സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമായി.
വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ “മതേതര ഇന്ത്യ പ്രതീക്ഷയും പ്രതിസന്ധികളും” എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ജനറൽ കൺവീനർ വി രാജഗോപാലൻ സ്വാഗതം പറഞ്ഞു. വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ടി ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സഖാവ് എൻ പ്രമോദ് ദാസ് പ്രസംഗിച്ചു പരിപാടിക്ക് എ നീലകണ്ഠൻ നന്ദി പറഞ്ഞു