മലപ്പുറം; പ്രിയദർശനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം റവന്യൂ ജില്ല വുഷു ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും വാഴക്കാട് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മത്സരിച്ച 15 മത്സരാർത്ഥികളിൽ 9 സ്വർണവും 2 വെള്ളിയും 4 വെങ്കല മെഡലുകളും കരസ്ഥമാക്കി 55 പോയിൻ്റുകൾ നേടിയാണ് സ്കൂൾ ഈ ഉജ്വല നേട്ടം കൈവരിച്ചത്.
മുഹമ്മദ് സിനാൻ എം(45kg), മുഹമ്മദ് നുജൂം കെ (48kg), മുഹമ്മദ് അജ്മൽ കെ കെ (60kg),മുഹമ്മദ് ആദിൽ എൻ വി (65Kg),ഇയാദ് അഹമ്മദ് യു (80kg),ഐഷ ഹന്ന ഇ (36 kg), ഷിഫ്ന ഷെറിൻ എ കെ(45Kg), ഷിബില നസ്റിൻ എ കെ(52kg), ഫഹീമ കെ(56kg) എന്നിവർ സ്വർണ്ണ മെഡലും മുഹമ്മദ് ജിനാൻ പി പി (52kg), മുഹമ്മദ് നാജിം കെ(70kg) എന്നിവർ വെള്ളിഞ് മെഡലും മുഹമ്മദ് ഫലാഹ് പി (56kg), മുഹമ്മദ് സിയാൻ എൻ പി (75kg),ഫാത്തിമ ഷബ്ന പി (40kg), ഷിയാന ഫാത്തിമ കെ(65kg) എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
സ്വർണ്ണ സ്വർണ്ണ മെഡൽ നേടിയ സ്കൂളിലെ 9 വുഷു താരങ്ങൾ നവംബർ 5 മുതൽ 7 വരെ എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം റവന്യൂ ജില്ല സ്കൂൾ വുഷു ചാമ്പ്യൻഷിപ്പ് തുടർച്ചയായി അഞ്ചാം തവണയും വാഴക്കാട് ജിഎച്ച്എസ്എസ് ന് ഓവറോൾ കിരീടം
