മേലാറ്റൂരിൽ വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മിന്നി തിളങ്ങി ജി.എച്ച് എസ് എസ് വാഴക്കാട് വിദ്യാർത്ഥിനികളായ അഡോണിയ എം.പി, അനാമിക എം എം എന്നിവർ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോൾ മെയ്ക്കിങ്ങിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അഡോണിയയും ഗാർമെൻ്റ് മെയ്ക്കിങ്ങിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി അനാമികയും സ്കൂളിൻ്റെ അഭിമാനമായത്. പഠന-പാഠ്യേതര വിഷയത്തിൽ ഒരേ പോലെ മികവു പുലർത്തുന്ന രണ്ടു പേരും ജി.എച്ച് എസ് എസ് വാഴക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ്.