കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ എം. മുഹമ്മദ് സ്വബാഹ്,എ ഫാത്തിമ സബീഖ എന്നിവർ സാമൂഹ്യ ശാസ്ത്രമേളയിൽ അറ്റ്ലസ് മേക്കിങ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടി.
ഫാത്തിമ സബീഖ ഹയർ സെക്കണ്ടറി വിഭാഗത്തിലും മുഹമ്മദ് സ്വബാഹ് ഹൈസ്കൂൾ വിഭാഗത്തിലുമാണ് സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് . പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിനിയായ സബീഖ മൂന്നാം തവണയാണ് സംസ്ഥാന മത്സരത്തിന് യോഗ്യത നേടുന്നത്.
കഴിഞ്ഞ വർഷവും സബീഖ സംസ്ഥാന തലത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറ്റ്ലസ് മേക്കിങ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു