കൊണ്ടോട്ടി : കെ എസ് ടി എ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ ചെറുകാട് മുണ്ടശ്ശേരി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ :രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ കെ ബിനു അനുസ്മരണ പ്രഭാഷണം നടത്തി.
കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗം ഷക്കീല, വൈസ് പ്രസിഡണ്ട് അനൂപ, എം പ്രഹ്ലാദ് കുമാർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ടി രത്നാകരൻ അധ്യക്ഷനായിരുന്നു. ടി വി ഗോപാലകൃഷ്ണൻ സ്വാഗതവും സി എം സലീം നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനസന്ധ്യ അവതരണവും നടന്നു.