വാഴക്കാട്: ഒക്ടോബർ 2 ന് “എന്റെ നാട് നല്ല നാട്” എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ ശുചിത്വമിഷന്റെ നിർദ്ദേശപ്രകാരം വാഴക്കാട് പഞ്ചായത്ത് നടത്തിയ ശുചീകരണയജ്ഞത്തിൽ സിസ്‌കോ ചീനിബസാറും പങ്കെടുത്തു. വാഴക്കാട് പഞ്ചായത്ത് നൽകുന്ന സർട്ടിഫിക്കേറ്റും ക്യാഷ് അവാർഡും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ നൗഷാദിൽ നിന്നും ക്ലബ്ബ് പ്രസിഡന്റ് റിയാസ് ടി, ജിസിസി കോർഡിനേറ്റർ അനസ് ബി.സി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
വാഴക്കാട് പരിസരങ്ങളിൽ ചീനിബസാറിൽ പ്രധാന പാതയോര ശുചീകരണ ദൗത്യത്തിൽ പങ്കാളികളാവുകയും പാതയോരങ്ങളിൽ വരുന്ന മാലിന്യം തുടർന്ന് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബോക്സുകൾ ക്ലബ്ബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ 50 ഓളം സന്നദ്ധ സംഘടനകൾ പങ്കെടുത്ത, ആക്കോട് മുതൽ എടവണ്ണപ്പാറവരെ നടന്ന പ്രധാന പാതയോര ശുചീകരണ ദൗത്യത്തിലാണ് മൂന്നാം സ്ഥാനം ലഭിച്ചു ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റും നേടിയത്.