വാഴക്കാട് : കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, ശൈഖുന ശംസുൽ ഉലമ, എളമരം യതീംഖാന സ്ഥാപനങ്ങളുടെ സ്ഥപകനുമായ കെ. വി മുഹമ്മദ് ഹുസൈൻ എന്ന വായിച്ചക്ക എന്നിവരുടെ ആണ്ടു അനുസ്മരണ സമ്മേളനം ആരംഭിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുന എം. ടി. അബ്ദുള്ള മുസ്‌ലിയാർ സിയരത്തിന് നേതൃത്വം നൽകിയ പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ശൈഖുന മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു.
വലിയുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. അൽഹാഫിസ് സയ്യിദ് അബ്ദുൽ ഗനിയ്യ് തങ്ങൾ ദുആ മജ്ലിസിനു നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, കെ. പി ബാപ്പു ഹാജി, SKSSF മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, മമ്മു ദാരിമി, ശുകൂർ വെട്ടത്തൂർ തുടങ്ങി മത സാംസ്‌കാരിക സാമൂഹിക നേതാക്കൾ പങ്കെടുത്തു. നാളെ സാംസ്‌കാരിക സമ്മേളനവും ഡോക്യൂമെന്ററി പ്രദർശ്നവും പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ടി. വി ഇബ്രാഹിം MLA, ടി. പി ചെറുപ്പ, അഡ്വക്കേറ്റ് എം. കെ. സി നൗഷാദ്, ഉമർ പാണ്ടികശാല ധർമജൻ മാവൂർ തുടങ്ങി പ്രമുഖർ പങ്കെടുക്കും.