29.8 C
Kerala
Friday, March 14, 2025

മാപ്പിള കവി ഹമീദ് മാസ്റ്റർ പറപ്പൂരിനെ ജന്മനാട്ടിൽ ആദരിച്ചു

Must read

ചീക്കോട്:കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി പ്രമുഖ മാപ്പിള കവി ഹമീദ് മാസ്റ്റർ പറപ്പൂരിനെ എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി ജന്മ നാട്ടിൽ സ്വീകരണം നൽകി.

കേരള മാപ്പിള കലാ അക്കാദമിയുടെ പ്രഥമ യു. കെ അബൂ സഹല സ്മാരക ഇശൽ രത്ന പുരസ്‌കാരവും, ഇശൽ രചന കലാ സാഹിത്യ അക്കാദമിയുടെ ഇശൽ താരകം അവാർഡ് അടക്കം ഒട്ടനവധി പുരസ്‌കാരം ഏറ്റുവാങ്ങിയ ഹമീദ് മാസ്റ്റർ അറബിക്, മാപ്പിളപ്പാട്ടുകൾ എന്നിവയിലായി 1000 അധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട്‌ ലുഖ്മാൻ അരീക്കോട് ഹമീദ് മാസ്റ്ററെ പുരസ്‌കാരം നൽകി ആദരിച്ചു. അക്കാദമി ചാരിറ്റി വിംഗ് കൺവീനർ കെ. വി അബൂബക്കർ മാസ്റ്റർ വിളയിൽ അധ്യക്ഷനായിരുന്നു.

വിവിധ കലാ മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾss കരസ്ഥമാക്കിയ ട്വിൻസ് മീഡിയയുടെ അംജദ് വിളയിൽ, അജ് വദ് വിളയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ. സി ഗഫൂർ ഹാജി, അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ പ്രസിഡണ്ട്‌ കെ. പി. എം ബഷീർ സാഹിബ്‌, കെ. സി അബുട്ടി ഹാജി വെട്ടുപാറ, വി. കെ സലീം മാസ്റ്റർ, ഫലളുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.

ബഷീർ പറപ്പൂര് സ്വാഗതാവും ഹമീദ്
തുടർന്ന് നടന്ന ഇശൽവിരുന്നിൽ അലി വെട്ടുപാറ, തങ്ങൾ ചീക്കോട്, ഹമീദ് എടവണ്ണപ്പാറ, പി എം കുട്ടി ചെറുവായൂർ, അക്ബർ ഞ്ഞാറ്റൂരാൻ, മുഹമ്മദ്‌ സ്വാലിഹ് കെ. എം, സി. സി ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article