കൊണ്ടോട്ടി: ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സർക്യൂട്ടിങ് തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർഥികൾക്ക് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രായോഗിക പരിശീലനം നൽകി.
ബ്രിഡ്കോ ആൻഡ് ബ്രിഡ്കോ , പ്രോജക്ട് എക്സ് കോഡിനേറ്റർ നാഫിഹ് പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പിടി ഇസ്മയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ക്ലബ്ബ് കോർഡിനേറ്റർ എം കെ എം റിക്കാസ് അധ്യക്ഷത വഹിച്ചു.
നല്ല പാഠം കോർഡിനേറ്റർമാരായ ജാഫർ സാദിഖ്, കെ എം ഇസ്മായിൽ, പി എ ഷമീർ, വസീം അഹ്സാൻ തുടങ്ങിയവർ സംസാരിച്ചു.