എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന, നൂറ്റാണ്ട് പിന്നിട്ട പൊതു വിദ്യാലയം ചാലിയപ്പുറം ഗവ ഹൈസ്കൂളിൽ കളിസ്ഥലം
നിർമിച്ചു കിട്ടുന്നതിന് ഭൂമി അക്വയർ ചെയ്തു കിട്ടാൻ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ; എം കെ നൗഷാദിന് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നിവേദനം സമർപ്പിച്ചു.
പ്രധാനാധ്യാപിക കെ എസ് സിന്ധു ടീച്ചർ, പി ടി എ പ്രസിഡന്റ് ഷംസീദ് മുത്തു, വൈസ് പ്രസിഡന്റ്
സി പി ദിവാകരൻ, പി ടി എ പ്രതിനിധികളായ ഷൈനി ടീച്ചർ , കെ പി ഫൈസൽ മാസ്റ്റർ , ബാബു മാസ്റ്റർ എന്നിവരുടെ സാനിധ്യത്തിൽ പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചു.
സന്തോഷ് ട്രോഫിതാരം ബുജൈർ മപ്രം തുടങ്ങി
കായിക രംഗത്ത് നിരവധി സംസ്ഥാന ജില്ലാ താരങ്ങളെ വളർത്തിയെടുത്ത സ്കൂളിന് സ്വന്തമായൊരു ഗ്രൗണ്ട് എന്നത്പൂവണിയാത്ത സ്വപ്നമായി തുടരുകയാണ്.
വാഴക്കാട് പഞ്ചായത്തിന് പുറമെ ചീക്കോട്, കിഴുപറമ്പ്, മാവൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും വിദ്യാർഥികൾ ഇവിടെ പഠിക്കാനെത്തുന്നു. ഗ്രൗണ്ടിന്റെ അഭാവം മൂലം അത്ലറ്റിക്സ്പരിശീലനങ്ങൾക്കും സംഘാടനത്തിനും ഇതര
കളിസ്ഥലങ്ങളെയാണ് സ്കൂൾ നിലവിൽ ആശ്രയിക്കുന്നത്.
ഗ്രൗണ്ട് നിർമാണത്തിന് പരമാവധി പരിശ്രമിക്കുമെന്ന്
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ നൗഷാദ് നിവേദക സംഘത്തിന് ഉറപ്പ് നൽകി.