എടവണ്ണപ്പാറ: സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും ഗ്രാൻ്റ് മൗലിദ് കോൺഫ്രൻസും നാളെ ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ എവണ്ണപ്പാറ ജീലാനി നഗറിൽ വെച്ച് നടക്കുമെന്ന് സംഘാടകർ എടവണ്ണപ്പാറ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യപ്രഭാഷണം നടത്തും. മുശാവറ അംഗങ്ങളായ ഉമർ ഫൈസി മുക്കം, ഒളവണ്ണ അബൂബക്കർ ദാരിമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
സുഹൈൽ ഹൈത്തമി പള്ളിക്കര അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് മുബശിർ തങ്ങൾ ജമലു ല്ലൈലി സമാപന പ്രാർത്ഥന നിർവഹിക്കും. മൗലിദ് പാരായണം, ഇഷ്ഖ് മജ്ലിസ്, അന്നദാനം എന്നിവ നടക്കും.
ഗ്രാൻ്റ് മൗലിദ് കോൺഫ്രൻസിന് ഭാഗമായി നടത്തിയ ശംസുൽ ഉലമ മഖാം സിയാറത്ത് കഴിഞ്ഞ ദിവസം നടന്നു. കുഞ്ഞി സീതിക്കോയ ജിഫ്രി തങ്ങൾ സിയാറത്തിന് നേതൃത്വം നൽകി. ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് കണ്ണിയത്തുസ്താദ് മഖാം സിയാറത്ത് നടക്കും.
വാർത്താ സമ്മേളനത്തിൽ മമ്മു ദാരിമി വാവൂർ, ഉമർ ദാരിമി കണ്ണത്തും പാറ, യൂനുസ് ഫൈസി വെട്ടുപാറ, സലാം മൗലവി വാവൂർ, അബ്ദുൽ ശുക്കൂർ വെട്ടത്തൂർ, അബ്ദുൽ സമദ് വാഴയൂർ , മൻസൂർ മാസ്റ്റർ,ലുഖ്മാനുൽ ഹക്കീം ഫൈസി ,മുനീർ കൊളംബലം,ഗഫൂർ വാവൂർ,മുബാറക്ക് ,നൗഷാദ് വാഴക്കാട് എന്നിവർ പങ്കെടുത്തു.