വിരിപ്പാടം :എ എം യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ, സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോർഡിനേറ്റർ നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു.
ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു
