23.8 C
Kerala
Saturday, March 15, 2025

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Must read

കൊണ്ടോട്ടി : പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലെ ഈ അധ്യയന വർഷത്തെ അറബിക് ക്ലബ്ബ് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് അക്കാഡമിക് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ലോകോത്തര ഭാഷയായ അറബിയുടെ ആധുനിക കാലത്തെ സാധ്യതകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ വിദ്യാർത്ഥി തലമുറ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അറബിക് ക്ലബ്ബിന്റെ വിദ്യാർഥികൾ തന്നെ രൂപകൽപ്പന ചെയ്ത പുതിയ ലോഗോ ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. കെ പി അബ്ദുൽ റഷീദും ഡോ. ഹുസൈൻ മടവൂരും ചേർന്ന് പ്രകാശനം ചെയ്തു. പിടിഎ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കോളേജ് അറബിക് വിഭാഗം മേധാവി ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു.

സർവകലാശാലയിൽ നടന്ന വർക്ക് ഷോപ്പിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച മദീനത്തുൽ ഉലൂം വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു
കോളേജ് നാക് കോർഡിനേറ്റർ ഡോ. അബ്ദുൽ മുനീർ പൂന്തല, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ പ്രസംഗിച്ചു.
ക്ലബ്ബ് കോർഡിനേറ്റർ അഫ്സൽ എം.ടി . സ്വാഗതവും അസി. കോർഡിനേറ്റർ ഡോ. സമീർ മോൻ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article