എടവണ്ണപ്പാറ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ച ശേഷം ഏരിയ സമ്മേനത്തിലേക്ക് കടക്കുകയാണ്, കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30 ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറയിൽ സഖാക്കൾ കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി നഗറിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ് നിർവ്വഹിച്ചു. അനൂപ്ശങ്കറാണ് ലോഗോ തയ്യാറാക്കിയത്. സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ശ്രീജിത്ത്, കെ പി സന്തോഷ്, എ പി മോഹൻ ദാസ്, സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പനക്കൽ കുഞ്ഞഹമ്മദ്, വി കെ ശോകൻ, എ നീലകണ്ഠൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
