കൊണ്ടോട്ടി: നവംബർ 2 മുതൽ 6 വരെ ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന കൊണ്ടോട്ടി ഉപജില്ല സ്കൂൾ കലോൽസവ ലോഗോ പ്രകാശനം ചെയ്‌തു. ഉപജില്ല എ.ഇ.ഒ ഷൈനി ഓമനയിൽ നിന്ന് കലോൽസവ ജനറൽ കൺവീനർ പ്രൻസിപ്പൾ കെ. വീരാൻകുട്ടി ഏറ്റു വാങ്ങി. പബ്ലിസിറ്റി കൺവീനർ ഷബീർ അലി കോടങ്ങാട് , എച്ച്.എം ഫോറം കൺവീനർ കെ. കൃഷണൻ, സി. ബാബു (എച്ച്.എം കൊണ്ടോട്ടി), ശബ്നം. സി ( എച്ച്.എം ഒഴുകൂർ), ഒ.പി അബ്ദുലത്തീഫ്, മുഹമ്മദ് അശ്റഫ് നാനാക്കൽ, നിഷാദ് . വി , അനിൽകുമാർ , അബ്ദു നാസർ . വി കെ , ലതീബ് കുമാർ , വി.പി.എ ഖയും , സക്കീർ ഹുസൈൻ പാറേൽ, മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു
കൊണ്ടോട്ടി ഉപജില്ല കലോൽസവ ലോഗോ പ്രകാശനം ചെയ്‌തു
