വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസാരഥികളായി അധികാരമേറ്റെടുത്ത പ്രസിഡണ്ട് M K നൗഷാദിന്നും വൈ: പ്രസിഡണ്ട് ഷമീന സലീമിന്നും വാഴക്കാട് പഞ്ചായത്ത് ആശ്വാസം ഭിന്നശേഷി കൂട്ടയ്മ സ്വീകരണം നൽകി
കരീം എളമരം അദ്ധ്യക്ഷം വഹിച്ചു സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ആയിശ മാരാത്ത്, അയ്യപ്പൻ കുട്ടി, വാർഡ് മെമ്പർ സരോജിനി ഓട്ടുപാറ, ചീക്കോട് പഞ്ചായത്ത് ഐ.സി.ഡി.എസ് ഓഫീസർ പ്രജി, ആലിക്കുട്ടി ഊർക്കടവ്, ആയിശ ബീവി ചെറുവായൂർ, അസൈൻകൊളമ്പലം തുടങ്ങിയവർ ആശംസകൾ നേർന്നു ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകൻ അൽ ജമാൽ നാസറിനെ യോഗത്തിൽ ആദരിച്ചു
ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന ഭരണ സമിതിയായിരിക്കും പുതിയ ഭരണസമിതിയെന്ന് പ്രസിഡണ്ടും വൈ: പ്രസിഡണ്ടും മറുപടി പ്രസംഗത്തിൽ പറഞ്ഞു
“ജീവിത ശൈലീ രോഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ”
എന്ന വിഷയത്തിൽ റൈഹാനത്ത് പാണ്ടിക്കാട് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു