ചെറുവട്ടൂർ : രാസവളമായ ഫാക്ടമ്പോസ് 20 :20: 015 വളം ഡിപ്പോയിൽ കിട്ടാനില്ലാത്തതുകൊണ്ട് ചെറുവട്ടൂർ വാഴക്കാട് പ്രദേശങ്ങളിൽ വാഴക്കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. യഥാസമയം വളം ഇടാൻ പറ്റാത്തത് കൊണ്ട് വാഴയുടെ വളർച്ച കുറയുന്നതായി കർഷകരായ ദേവദാസൻ, സുബൈർ വാഴക്കാട്, റസാക്ക് ചെറുവട്ടൂർ , അസ്സയിൻ തുടങ്ങിയവർ അറിയിച്ചു