ഊർക്കടവ് : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ സമ്മേളനം ബഹുജന പ്രകടനത്തോടെ സമാപനം കുറിച്ചു. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ പാർലമെൻറ് അംഗം ടി കെ ഹംസ പറഞ്ഞു. സിപിഐഎം ലോക്കൽ സെക്രട്ടറി ടി ഫൈസൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി.പി.ഐ.എം അരീക്കോട് ഏരിയ കമ്മിറ്റി അംഗം കെ ജിനേഷ് മുഖ്യ പ്രഭാഷണം നടത്തി.
ചിറ്റാരി കുന്നിൽ നിന്നും ആരംഭിച്ച പ്രകടനം സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണ നഗറിൽ സമാപിച്ചു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ്, ഏരിയ കമ്മറ്റി അംഗം PC നൗഷാദ്, എ പി മോഹൻദാസ്, സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, എ പി ഫയാസ്, പനക്കൽ കുഞ്ഞഹമ്മദ്, അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബാബു കുളങ്ങര സ്വാഗതം പറഞ്ഞു. വാഴക്കാട് ഐ എച്ച് ആർ ഡി കോളേജിൽ വിജയകൊടി പാറിച്ച എസ്എഫ്ഐ നേതാക്കളെയും, വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും സമ്മേളനം ആദരിച്ചു. ഊർക്കടവ് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ടി ടി സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.