വാഴക്കാട്: ചീനിബസാര്‍ മണന്തലക്കടവില്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയായി. ഏറെ പഴക്കം ചെന്നതും നിലവില്‍ റോഡിനേക്കാൾ താഴ്ന്നു നിൽക്കുന്നതുമായ ട്രാന്‍ഫോര്‍മര്‍ വെള്ളപ്പൊക്ക ഭീഷണിയും നേരിട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ റോഡില്‍ തന്നെയായിരുന്നു ട്രാന്‍സ്ഫാര്‍മര്‍. കെ.എസ്.ഇ.ബി എടവണ്ണപ്പാറ സെക്ഷന്‍ അധികൃതര്‍ക്ക് സെലക്ടഡ് സെവന്‍സ് ചീനിബസാര്‍ ഇക്കാര്യത്തിൽ നേരത്തെ നിവേദനം നൽകിയിരുന്നു
ശാശ്വതമായൊരു അറുതിയുണ്ടാകണമെന്ന പ്രദേശവാസികളുടെ ഏറെനാളത്തെ ആഗ്രഹമാണ് സഫലമാകാന്‍പോകുന്നത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.നൗഷാദ്, വൈസ് പ്രസിഡന്റ് ഷമീന സലീം, കെ.എം.ഇബ്രാഹിം, എം.കബീര്‍, ടി.പി.അശ്‌റഫ്, അശ്‌റഫ് മലടിഞ്ഞിയില്‍ കെ.എസ്.ഇ.ബി. എ.ഇ. അഫ്‌സല്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.