കുളങ്ങര : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനം ടി ഫൈസലിനെ സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കൊടിമര പതാക ജാഥയോടെ തുടങ്ങിയ സമ്മേളനം സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. പനക്കൽ കുഞ്ഞഹമ്മദ് അധ്യക്ഷനായ സമ്മേളനത്തിൽ സിപിഐഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് എം, കെ പി സന്തോഷ്, എ പി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ഫയാസ് രക്തസാക്ഷി പ്രമേയവും, രതീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളായി ടി ഫൈസൽ, സുരേഷ് കുമാർ, പനക്കൽ കുഞ്ഞഹമ്മദ്, രതീഷ് കുമാർ, എ പി ഫയാസ്, ശ്രീകാന്ത് ആക്കോട്, ചിത്ര, ബാബു കുളങ്ങര, ഷജീബ് അനന്തായൂർ, റസാക്ക് മാസ്റ്റർ, മുഹമ്മദ് കുട്ടി വാഴക്കാട് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ആറുമണി മുതൽ പൊതുസമ്മേളനം മുൻ പാർലമെൻറ് അംഗം ടി കെ ഹംസ ഉദ്ഘാടനം ചെയ്യും. സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റി അംഗം കെ ജിനേഷ് മുഖ്യപ്രഭാഷണം നടത്തും.
ടി ഫൈസൽ സി.പി.ഐ(എം) വാഴക്കാട് ലോക്കൽ സെക്രട്ടറി പൊതുസമ്മേളനം നാളെ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും
