വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂൾ കായിക മേള ഒളിമ്പിക 2k24 ആവേശത്തോടെ സമാപിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം സ്കൂൾ ലീഡർ മുഹമ്മദ് സഫീറിന് ദീപ ശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വിവിധ ഹൗസ് ലീഡേഴ്‌സ് നിഷാൻ എം ,ഷാനിൽ കെ ,സയാൻ ഹുസൈൻ സി ,റയാൻ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ സുഹ്‌റ വെളുമ്പിലാങ്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. റസ്‌ലിംഗ് സ്റ്റേറ്റ് ചാമ്പ്യൻ ഷാമിൽ മുഖ്യാതിഥിയായിരുന്നു.
എ എഫ് സി റഫറിയായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ദിൻഷിദിന് സ്കൂൾ മാനേജർ കെ വി മുഹമ്മദ് ഉപഹാരം സമർപ്പിച്ചു. മപ്രം ജി എൽ പി സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് മജീദ് എ സി, ഷംസു മപ്രം, കെ സി പി തങ്ങൾ, അസ്‌കർ ആശംസകൾ നേർന്നു.ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.കായിക മേള കൺവീനർ അബ്ദുൽ മജീദ് കെ സ്വാഗതവും മുഹമ്മദ് സർഫാസ് സി പി നന്ദിയും പറഞ്ഞു. ട്രാക്ക്,ജമ്പിംഗ്,ത്രോ തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. വിജയികൾക്ക് പി ടി എ വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ, ഭാസ്കരൻ മാസ്റ്റർ, മുഹ്സിന, ഷാനിത, ഫെബ്ന എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.സുധ കെ ടി, റഫീഖ് ടി കെ,സാജിദ പി, രാകേന്ദു കെ വർമ്മ, ഹസീന ടി കെ, ഹഫ്സ ടി പി,സാജിത എം കെ, സജ്‌ന വി പി,ഫിർദൗസ് ബാനു നേതൃത്വം നൽകി.