26.8 C
Kerala
Friday, March 14, 2025

ഗ്രാൻ്റ് മൗലിദ് മൗലിദ് കോൺഫ്രൻസ് 27 ന് : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Must read

എടവണ്ണപ്പാറ:സമസ്ത എടവണ്ണപ്പാറ മേഖല സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി,റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ,ശംസുൽ ഉലമ ഇ.കെ. അസൂബക്കർ മുസ്ലിയാർ, അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്ലിയാർ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും ഗ്രാൻ്റ് മൗലിദ് കോൺഫ്രൻസും 27 ന് ഞായറാഴ്ച വൈ. 4 മണി മുതൽ എവണ്ണപ്പാറ ജീലാനി നഗറിൽ വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ,പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സുഹൈൽ ഹൈത്തമി പള്ളിക്കര തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങൾ, മമ്മു ദാരിമി, ജഅഫർ ഹൈത്തമി, അബ്ദുറഹ്മാൻ ഫൈസി ഒളവട്ടൂർ, അഷ്റഫ് ഫൈസി അനന്തായൂർ, എ.ടി അബ്ദുറഹ്മാൻ ദാരിമി, യൂനുസ് ഫൈസി, ശുക്കൂർ വെട്ടത്തൂർ, അബു ഹാജി നെല്ലിപ്പാകുണ്ടൻ , സലാം മൗലവി വാവൂർ, അലവി ഹാജി പറപ്പൂർ, ജബ്ബാർ ഹാജി, ഉമർ ദാരിമി, നൗഷാദ് ചെട്ടിപ്പടി, മജീദ് എളങ്കാവ്, മുബാറക്ക്, അബ്ബാസ് മൗലവി,ഉമർ ദർസി തച്ചണ്ണ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article