ഊർക്കടവ് – 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം വാഴക്കാട് ലോക്കൽ സമ്മേളനത്തിന് കൊടിമര പതാക ജാഥയോടെ ആരംഭം. ദീർഘ കാലം വാഴക്കാട് പഞ്ചായത്തിൽ സിപിഐഎമ്മിനെ നേതൃത്വം കൊടുത്ത ലോക്കൽ സെക്രട്ടറി അബൂബക്കർ മാസ്റ്ററുടെ വീട്ടിൽ നിന്ന് പതാക ജാഥയും, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയോടത്ത് പള്ളിയാളി എം ആർ അപ്പുവേട്ടന്റെ പത്നിയിൽ നിന്ന് കൊടിമരവും ഏറ്റുവാങ്ങി സമ്മേളനത്തിന് തുടക്കം കുറിച്ചു.
കൊടിമര ജാഥയുടെ ക്യാപ്റ്റൻ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായ രതീഷ് കുമാർ ജാഥാ മാനേജർ മുഹമ്മദ് കുട്ടി എന്നിവർ എം ആർ അപ്പുവേട്ടന്റെ ഭാര്യയിൽ നിന്നും കൊടിമരം ഏറ്റുവാങ്ങി. മുൻലോക്കൽ സെക്രട്ടറി അബൂബക്കർ മാസ്റ്ററുടെ വീട്ടിൽ നിന്ന് പതാക ജാഥ ക്യാപ്റ്റൻ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞഹമ്മദ്, മാനേജർ എ പി ഫയാസ് എന്നിവർ ഏറ്റുവാങ്ങി. ബൈക്ക് റാലിയായി സമ്മേളന നഗരിയായ ഊർക്കടവിലേക്ക് പതാക ജാഥയും കൊടിമര ജാഥയും എത്തി. സ്വാഗതസംഘം ചെയർമാൻ ബാബു കുളങ്ങര പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ അബ്ദുൽ അലി മാസ്റ്റർ, എ പി മോഹൻദാസ്, സുരേഷ് കുമാർ, സുകുമാരൻ, റസാഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു