കൊണ്ടോട്ടി: മുറ്റത്തെ കളിയൂഞ്ഞാലും കളിയുപകരണങ്ങളും ഗുഹയും ഏറുമാടവുമടക്കം 13 ഇടങ്ങളുമായൊരു വർണ്ണക്കൂടാരം തുറക്കൽ സ്കൂളിനു സ്വന്തം. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുമായി സഹകരിച്ചു നിർമ്മിച്ച വർണ്ണക്കൂടാരം സ്കൂളിലെ കുരുന്നുകൾക്കായി തുറന്നു കൊടുത്തു. വിദ്യാകിരണം മലപ്പുറം ജില്ലാ കോർഡിനേറ്ററും എസ് എസ് കെ മലപ്പുറം ജില്ലാ പ്രോജക്ട് ഓഫിസറുമായ ശ്രീ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് അഫ്സൽ ബാബു അധ്യക്ഷനായ ചടങ്ങിൽ പ്രധാനധ്യാപകൻ സ്വാഗതം ആശംസിച്ചു. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈനി ഓമന, കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ജൈസല സി പി , മുൻ ബിപിസി ശ്രീ സുധീരൻ ചീരക്കൊട, ട്രെയ്നർ നവാസ് നാനാക്കൽ, നദീറ ടീച്ചർ, പി ടി എ വൈസ് പ്രസിഡന്റ് ലാലു സി തുടങ്ങിയവർ സംസാരിച്ചു