കൊണ്ടോട്ടി: കൊണ്ടോട്ടി സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച സീനിയർ വടം വലി മത്സരത്തിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ജേതാക്കളായി. ഫൈനൽ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തടത്തിൽ പറമ്പ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിനെയും, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെയും പരാജയപ്പെടുത്തിയാണ് ഈ വർഷവും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത് .
ചാമ്പ്യൻഷിപ്പ് പ്രിൻസിപ്പാൾ ടി കെ ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികാധ്യാപകരായ ഷാജഹാൻ, ഫസൽ എന്നിവർ ആശംസകൾ നേർന്നു. മുനീർ മാസ്റ്റർ, മജീദ് ബാവ മൽസരം നിയന്ത്രിച്ചു. ടി പി അബുൽ ഗഫൂർ സ്വാഗതവും പി സി ശഫീഖ് നന്ദിയും പറഞ്ഞു.