കീഴുപറമ്പ് കുടുംബശ്രീ സി.ഡി.എസും ജി.ആർ.സിയും എ.എച് സി.ആർ.പി മാരുടെയും സംയുക്താഭിമുഖ്യത്തിൽ ബഡ്സ് സ്കൂളിൽ വെച്ച് വേള്‍ഡ് എഗ്ഗ് ദിനാചരണം സംഘടിപ്പിച്ചു. ബെഡ്സ് സ്കൂൾ അധ്യാപകൻ നസീബ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പി പി റംല ബീഗം അധ്യക്ഷത വഹിച്ചു.
സിഡിഎസ് മെമ്പർ സുനീറ, സി ആർ പി മാരായ സാബിത, ബുഷ്റ, ശർമിള, ജുമൈല, ആർ പി രമാദേവി., സിസി ഉമ്മുകുൽസു, എസ് ഡി സി ആർ പി ബുസൈന, ജീവ ഷറീജ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രൊഡ്യൂസർ ഗ്രൂപ്പിലെ അംഗങ്ങൾ മുട്ട ശേഖരിച്ച്ബെഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കൂടാതെ സി ആർ പി മാരും വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നും, വ്യത്യസ്തമായ മുട്ടവിഭവങ്ങൾ ഉണ്ടാക്കി പ്രദർശനം നടത്തി. സി ഡി എസ് മെമ്പർ മെഹ്‌റുന്നിസ സ്വാഗതവും നിഷ നന്ദിയും പറഞ്ഞു.