വാഴക്കാട് :നാല് പതിറ്റാണ്ട് മുമ്പത്തെ കലാലയ സ്മരണകൾക്ക് നിറം പകർന്നും പഠനയോർമകൾ പുതുക്കിയും വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് സംഗമിച്ചു.
വാഴക്കാടിൻ്റെ സാംസ്കാരിക തനിമയും ചാലിയാറിലെ ഓളങ്ങൾ മുറിച്ചു കടന്ന തോണിയാത്രയും സഹപാഠികളെ ചേർത്തുപിടിച്ച അധ്യാപകരും വേർപ്പെട്ട സതീർത്ഥ്യര്യം ഗുരുവര്യരും സ്മരണയിൽ നിറഞ്ഞു. വിശേഷങ്ങളറിഞ്ഞും പാട്ടുപാടിയും പഴയ വികൃതിയും കുസൃതിയും ഓർത്തും ഈറനണിഞ്ഞും കൂടിച്ചിരിച്ചും സമയം ചെലവഴിച്ചു.
മധുര വാക്കുകളിലും ഇതരമൊഴികളും സഹപാഠികൾ ആനന്ദിച്ചു. പി. അബ്ദുറഹ്മാൻ, കെ.പി. യൂസഫ്,സി.എ. ബശീർ ,വി.എഛ്. അശ്റഫ് എന്നിവരുടെ വക വൈവിധ്യമാർന്ന ഉപഹാരങ്ങളും അംഗങ്ങൾക്ക് നല്കി.
ഒൽപംകടവ് എൽറിയോയിൽ നടന്ന സംഗമം ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ ഉദ്ഘാടനം ചെയ്തു
സി.അബൂബക്കർ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം.കെ. നൗഷാദ് മുഖ്യപ്രഭാഷണംനടത്തി.
വൈസ് പ്രസിഡണ്ട് ഷമീന സലീം, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ടി.പി.അശ്റഫ്, വൈസ് പ്രസിഡണ്ട് അലി അക്ബർ ഈർക്കടവ്, കെ.പി. യൂസഫ് , ഖാദർ വണ്ടൂർ, വി.എ. മജീദ്, ആമിന ആലുങ്ങൽ, പി.കെ. ഹമീദ്, മജീദ് കൂളിമാട് തുടങ്ങിയവർ സംസാരിച്ചു.
സി.കെ.എ. ഗഫൂർ, കെ.എ. സിദ്ദീഖുൽ അക്ബർ,പി. എ. ബശീർ നേതൃത്വം നല്കി