മഞ്ഞിൽ കുളിച്ച് നിൽക്കുന്ന മൈതാനത്തിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങുന്ന സമയത്താണ് രണ്ടുപേരുംകൂടി അടികൂടുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്, പിടിച്ചു മാറ്റാനെന്നപോലെ അവരുടെ അടുത്തെത്തിയപ്പോഴാണ് അതിലൊരാൾ എന്റെ സുഹൃത്താണെന്ന് മനസ്സിലായത്. ഒന്നും നോക്കാതെ മറ്റവനെ പിടിച്ച് ആഞ്ഞൊരു തള്ള് തള്ളിയതും ചെന്ന് വീണത് റോഡിൽ പണി നടക്കുന്ന കരിങ്കൽക്കൂട്ടത്തിൽ ആയിരുന്നു അവന്റെ തലചെന്നിടിച്ചത്..
രക്തത്തിൽ കുളിച്ച് അവന്റെ തല ചിന്നിച്ചിതറി മാംസപിണ്ഡങ്ങൾ മാത്രമായി മാറി,
സുഹൃത്തിനെ രക്ഷിക്കാൻ അറിയാതെ ചെയ്തു പോയതാണെങ്കിലും അവൻ ഇന്നൊരു കൊലപാതകം ചെയ്തവൻ ആയി മാറി, ഓർക്കുമ്പോൾ തന്നെ അവന് തല ചുറ്റുന്നത് പോലെ അനുഭവപ്പെട്ടു. ആരെങ്കിലും കാണുന്നതിനു മുമ്പ് ഇവിടുന്ന് രക്ഷപ്പെടണം രണ്ടുപേരും ബൈക്കെടുത്ത് വീടിന് ലക്ഷ്യമാക്കി ഉൾഭയത്തോടുകൂടിയും പേടിയോടു കൂടിയും ശ്രദ്ധയില്ലാതെ ബൈക്കോടിക്കുന്നതിന് ഇടയിൽ ഒരു സ്ത്രീ ബൈക്കിന് കുറുകെ ചാടിയത് ചാറ്റൽ മഴയത്ത് അവൻ കാണാതെ പോയി.
രക്തത്തിൽ കുളിച്ച സ്ത്രീയെ തിരിഞ്ഞു നോക്കാതെ അവർ വീണ്ടും ബൈക്കിൽ യാത്ര തുടർന്നു….
വീട്ടിൽ എത്തി അമ്മയോട് നടന്ന കഥകൾ പറയാൻ വേണ്ടി അമ്മയെ വിളിച്ചപ്പോഴാണ് അടുത്ത വീട്ടിലെ ചേച്ചി… അമ്മ അവിടെ ഇല്ലായെന്നും ജേഷ്ഠന്റെ വീട്ടിലേക്ക് പോയതായിരിക്കുമെന്ന് വിളിച്ചുപറഞ്ഞത്.
ഇത് പറയുന്നതിനിടയിൽ അയൽവാസി കയറി വന്നു പറഞ്ഞു….
കവലയിൽ വച്ച് ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടായി, അവർ നിർത്താതെ പോയി, നിന്റെ അമ്മയ്ക്കാണ് ആക്സിഡന്റ് പറ്റിയത് ബോഡി ഇങ്ങോട്ട് കൊണ്ട് വരുന്നുണ്ട്, ഇത് കേട്ട് തീരും മുമ്പേ തല കറങ്ങി വീണു,… ആ വീഴ്ചയിൽ അവന് കര കയറാൻ പറ്റിയില്ല.
നിമിഷങ്ങളിലുള്ള രണ്ട് മരണങ്ങൾ ജീവിത താളം തെറ്റിച്ചു കളഞ്ഞു. മാസ്ക് ഇട്ടതുകൊണ്ടും ചാറ്റൽ മഴയത്ത് കുട ചൂടിയതു കൊണ്ടും റോഡ് മുറിച്ച് കടക്കുന്ന ആ സ്ത്രീ അവന്റെ അമ്മ ആയിരുന്നു എന്ന് അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല അവന്റെ ഉപബോധമനസ്സ് പറഞ്ഞുകൊണ്ടിരുന്നു. രണ്ട് കൊലപാതകങ്ങൾ ചെയ്തവൻ എന്ന കുറ്റബോധം അവനെ ഇരുട്ടിന്റെയും ഏകാന്തതയിലേക്കും നയിച്ചു. അമ്മ ഒരുപാട് സ്നേഹം വാരിക്കോരി തന്നാണ് അവരെ അഞ്ചു പേരെ വളർത്തിയത്, സ്നേഹംകൊണ്ട് സ്വർഗ്ഗമായിരുന്നു അവന്റെ വീട്.
മൂന്ന് ജേഷ്ഠന്മാരെ കുഞ്ഞനുജനായ അവന് വാത്സല്യവും സ്നേഹവും കൂടുതൽ കിട്ടിയത് കൊണ്ടാവാം എന്നും അമ്മ കുട്ടിയായി ഏട്ടന്മാരോടൊപ്പം അവൻ വളർന്നത് കൊണ്ടാവും കൂടെ അവന്റെ പേടിയും വളർന്നുവന്നു, അമ്മയുടെ പെട്ടെന്നുള്ള മരണം അവരെ എല്ലാവരെയും കൂടുതൽ ദുഃഖത്തിലാഴ്ത്തികളഞ്ഞു കുറെ മാസങ്ങൾക്കു ശേഷം അമ്മയുടെ വേർപാട് ഉണ്ടാക്കിയ മൂകതയിൽ നിന്ന് രക്ഷപ്പെടാൻ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കാൻ വേണ്ടി ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോഴാണ്, ഒരു കൂട്ടുകാരൻ വന്നു പറഞ്ഞത് പെട്ടെന്ന് വീട്ടിലേക്ക് എത്തണമെന്നും എന്തായിരിക്കും കാര്യമെന്നാലോചിച്ച് അവന്റെ മനസ്സ് കാറ്റും കോളും കൊണ്ട് പേടിപ്പെടുത്തി കൊണ്ടിരുന്നു വീട്ടിലെത്തിയ ഉടനെ കണ്ട കാഴ്ച അവനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
എന്റെ എല്ലാമായ പ്രിയപ്പെട്ട ഏട്ടന്റെ ചേതനയറ്റ ശരീരം പുറത്ത് കോലായിൽ കിടത്തിയിരിക്കുന്നു അവന്റെ കൂടപ്പിറപ്പ് എന്നതിൽ ഉപരി അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ കൂടി ആയിരുന്നു ഞാൻ, എന്റെ ഏട്ടൻ ഒരു നിമിഷം പൂമുഖത്ത് വന്നു നിന്ന പോലെ തോന്നിയത് കൊണ്ടാവാം ഒന്ന് നോക്കിയത്. തല കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. ആരൊക്കെയോ ചേർന്ന് കട്ടിലിൽ കിടത്തി വല്ലാത്തൊരു പേടിയും ആരും ഇല്ലാത്തപോലെയുള്ള ഒറ്റപ്പെടലും അവനെ വല്ലാതെ തളർത്തി കളഞ്ഞു വർഷങ്ങൾ വേണ്ടിവന്നു അവന്റെ ഏകാന്തതയ്ക്കും പേടിക്കും വിരാമം ഇടാൻ അതുകൊണ്ടുതന്നെ മൂന്ന് ഏട്ടന്മാരും കൂടി അവനെ ഇനി ഒറ്റയ്ക്ക് നിർത്തുന്നത് ശരിയല്ല എന്ന് തീരുമാനിച്ചു ഒരു ജോലിയൊക്കെ ആകുമ്പോൾ ഒരു മാറ്റം വരുമല്ലോ എന്ന് ചിന്തിച്ച് ഗൾഫിലേക്ക് അയച്ചു.
ഈ വീടും നാടും വിട്ടുള്ള ഒരു രക്ഷപ്പെടൽ അവനും ആഗ്രഹിച്ചു താങ്ങി നിർത്താനാളില്ലാത്ത തിരിച്ചറിവാണ് പിന്നീട് പറന്നുയരാൻ ചിറകുകൾക്ക് ശക്തി നൽകിയത് കേട്ടറിവിലുള്ള ഗൾഫ് ജീവിതം ആയിരുന്നില്ല അവനെ അവിടെ വരവേറ്റത് ബന്യമിന്റെ കഥയിലെ ആട് ജീവിതം പോലെ മറ്റൊരു പേടിയുടെ ഭയാനകം മാത്രമായിരുന്നു.
ചങ്കിന് പിടിച്ച് ശ്വാസംമുട്ടിക്കുന്നു ജനൽ തുറന്നാൽ തന്നെ, താനെ അടയുന്നു കർട്ടൻ എല്ലാം കാറ്റിൽ ആടിയുലയുന്നു വാതിൽ അടഞ്ഞു തുറക്കുന്നു. ഗ്യാസ് അടുപ്പ് താനെ കത്തുന്നു… പിന്നെ കാണുന്നത് ഞാൻ ഇടാൻ വച്ചിരുന്ന ഷൂസും ഷർട്ടും അത് വെളിയിലാണ് കിടക്കുന്നത് ..ഇതെല്ലാം എന്താണ്? എന്റെ മാത്രം പേടിയാണോ? അതോ നിങ്ങൾക്കും ഇതുപോലെ അനുഭവപ്പെടാറുണ്ടോ?… അതിൽ ഒരു കൂട്ടുകാരൻ പറഞ്ഞു നീ എന്റെ റൂമിലേക്ക് വാ…… അവിടെ അല്പസമയം ഇരുന്നാൽ എല്ലാം ശരിയാകും. അവനോടൊപ്പം പോയ ഞാൻ വീണ്ടും അവിടെ ഒറ്റയ്ക്കായി കൂട്ടിക്കൊണ്ടുപോയ ആളെ കാണുന്നില്ല ഏതായാലും വന്നതല്ലേ അല്പസമയമെന്ന് മയങ്ങിയിട്ട് പോകാമെന്ന് കരുതി അവിടെ കണ്ട ബെഡിൽ കിടന്നു അപ്പോഴാണ് ഫാനിൽ ഒരു കമ്മൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കട്ടിലിൽ കയറി അത് എടുത്തു, സ്വർണ്ണം ആണെന്ന് തോന്നി അതും കൊണ്ട് അടുത്തുള്ള കടയിൽ കൊടുത്തു ബിയർ വാങ്ങി അടിച്ച് ഉറങ്ങാം എന്ന് വെച്ചു….അപ്പോഴാണ് ഒരു അശരീരികേണ്ടത്….
എന്റെ കമ്മൽ നീ എന്തു ചെയ്തു പറ… അവനെ പിടിച്ച് ഒറ്റ തള്ള് കൊടുത്തു… ആ രൂപം പുറത്തേക്ക് പോയി,… പേടിച്ചു വിറക്കുന്ന ശബ്ദത്തോടെ അവൻ അമ്മേ…. അമ്മേ…എന്ന് നിലവിളിച്ചു… ആ നിലവിളിയുടെ ശബ്ദം അവന്റെ സുഹൃത്തുക്കളെ എല്ലാവരെയും ഉണർത്തി. അവന് വെള്ളം കൊടുത്തു… വിറക്കുന്ന കൈകൾ കൊണ്ട് ആ വെള്ളം കുടിച്ച ഉടനെ സംഭവിച്ച കഥകൾ അവനോട് പറഞ്ഞു,..നീ ഒന്ന് ആ
ശ്മാശാനത്തിലേക്ക് നോക്ക് .. അവിടെയാണ് നീ എടുത്തുകൊണ്ട് പോയി വിറ്റ കമ്മലിന്റെ ഉടമ അന്തിയുറങ്ങുന്നത്,..അവൾ ആ കാണുന്ന ഫാനിലാണ് തൂങ്ങിമരിച്ചത് മരണം വെപ്രാളത്തിൽ ഒരു കമ്മൽ തെറിച്ചു പോയതാവും അതാണ് നിനക്ക് കിട്ടിയത്, അയാൾ പറഞ്ഞ് നിർത്തി. അതും കൂടി കേട്ടപ്പോൾ അവന്റെ പേടി ഒന്നൂടെ ഇരട്ടിച്ചു നാട്ടിലെത്തിയാൽ മതിയായിരുന്നു എന്ന ചിന്തയിൽ ഒരുപാട് കരഞ്ഞു. വിമാനം പോലും കയറാൻ പേടിക്കുന്ന അവനെ നാട്ടിലെത്തിക്കാനുള്ള വഴികൾ ആലോചിച്ച് സുഹൃത്തുക്കൾ നെട്ടോട്ടം ഓടിത്തുടങ്ങി ഇനി എന്തു ചെയ്യും………
പെട്ടെന്നാണ് അത് സംഭവിച്ചത്….
അമ്മേ….. എന്ന വിളിയോടെ അവൻ വിമാനത്തിൻ അരികിലേക്ക് നടന്നു നീങ്ങുന്നു……
__അവിടെ അവൻ്റെ കൈയ്യാൽ മരണപ്പെട്ട ആ സുഹൃർത്തും ഒരു പുഞ്ചിരിയോടെ വിമാനത്തിനരിക്കേ നിൽപ്പുണ്ടായിരുന്നു…..
ശുഭം
സുബി വാഴക്കാട്