അനന്തായൂർ : അനന്തായൂർ മഹല്ല് സെക്രട്ടറിയും മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ബഷീർ (49) നിര്യാതനായി.
വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കരനും വാർഡ് മുസ്‌ലിം ലീഗ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
പിതാവ്: ഇമ്പിച്ചികോയ മാസ്റ്റർ
മാതാവ്: ഖദീജ ഹജ്ജുമ്മ
ഭാര്യ: സമീറ സി.പി
മക്കൾ: അബ്ദുല്ല ഹാദി, ഫാത്തിമത് റജ, ഖദീജ സൽമ
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുരുഷന്മാർക്കുള്ള പൊതുദർശനം പള്ളി പരിസരത്താണ് ഒരുക്കിയിട്ടുള്ളത്.
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2.30 ന് അനന്തായൂർ മഹല്ല് ജുമാമസ്ജിദിൽ.