കൈ കഴുകുന്നത് പ്രധാന രോഗപ്രതിരോധ ശീലമാണ്. കൈകൾ മലിനമായാൽ സോപ്പിട്ട് കഴുകുന്നതിലൂടെ രോഗകാരികളായ ബാക്ടീരിയകളെയും വൈറസുകളേയും നശിപ്പിച്ച് പകർച്ചവ്യാധികളെ അകറ്റി നിർത്താനാവും.ആഹാരം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകുന്നത് പോലെയുള്ള ശുചിത്വശീലങ്ങൾ വ്യക്തിപരമായി കൃത്യമായി പാലിക്കുകയും കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും ബോധവാൻമാരാക്കുകയും വേണം.വീട്ടിലും തൊഴിലിടങ്ങളിലും കൃത്യമായി കൈകഴുകാനുള്ള സാഹചര്യം ഉറപ്പാക്കണം.
ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ കൈകഴുകൽ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനും അണിനിരത്തുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര കൈ കഴുകൽ പ്രമോഷൻ ക്യാമ്പെയ്‌നാണ് ഗ്ലോബൽ ഹാൻഡ് വാഷിംഗ് ഡേ ( GHD ). 2008-ൽ ആദ്യമായി ആഗോള കൈകഴുകൽ ദിനം ആചരിച്ചു. രോഗങ്ങളും അണുബാധകളും തടയുന്നതിന് സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവാന്മാരാക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുളിക്കൽ ജാമിയ സലഫിയ്യ ക്യാംപസിൽ വെച്ച് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു നിർവഹിച്ചു.പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. തുടർന്ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും ശാസ്ത്രീയമായ കൈ കഴുകൽ പരിശീലനവും നടന്നു.