വാഴക്കാട് : എളമരം ബി ടി എം ഒ യു പി സ്കൂളിൽ ലോക വിദ്യാർത്ഥി ദിനത്തിൽ പാർലിമെന്റ് സമ്മേളിച്ചു. സീഡ് ക്ലബ്ബിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ എ പി ജെ സ്‌ക്വയറിൽ ആണ് പാർലിമെന്റ് സമ്മേളനം നടന്നത്.കുട്ടികൾ തയ്യാറാക്കിയ എ പി ജെ വചനങ്ങൾ എഴുതിയ ചാർട്ടുകൾ പ്രദർശിപ്പിച്ചു.സ്കൂളിലോ ക്ലാസ്സ് മുറികളിലോ ഉള്ള പ്രയാസങ്ങൾ എഴുതി ‘വിദ്യാർത്ഥികൾക്കു പറയാനുള്ളത്’ എന്ന പെട്ടിയിൽ നിക്ഷേപിച്ചു. അടുത്ത പാർലിമെന്റ് ചേരുന്നതിനു മുൻപ് പെട്ടിയിലെ മുഴുവൻ പരാതികളും പരിഹരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും.സ്കൂൾ ലീഡർ സഫീർ മുഹമ്മദ്, ഡെപ്യൂട്ടി ലീഡർ അമീഖ, ജനറൽ ക്യാപ്റ്റന്മാരായ മുഹമ്മദ് ആദിൽ, ദേവിക എന്നിവരും പ്രതിപക്ഷ അംഗങ്ങളും ക്ലാസ്സ് ലീഡർമാരും പാർലിമെന്റിൽ പങ്കെടുത്തു.
ലോക വിദ്യാർത്ഥി ദിനം; എ പി ജെ സ്‌ക്വയറിൽ പാർലിമെന്റ് സമ്മേളിച്ച് ബി ടി എം ഒ വിദ്യാർത്ഥികൾ
