എടവണ്ണപ്പാറ : ഭയരഹിതനായ ഒറ്റയാള്‍ പട്ടാളമായിരുന്നു അന്തരിച്ച കെ.വേദവ്യാസന്‍ എന്ന് എം.കെ.രാഘവന്‍ എം.പി. എടവണ്ണപ്പാറ, ചാലിയപ്പുറം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ എടവണ്ണപ്പാറയില്‍ സംഘടിപ്പിച്ച രണ്ടാമത് വേദവ്യാസന്‍ ഓര്‍മ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാഷണ കലയുടെ രാജശില്‍പ്പിയായ വേദ്യവ്യാസന്‍ എല്ലാ വിഭാഗം ജനങ്ങളെയും തന്റെ വാക് വൈഭവത്തിലൂടെ ബോധവാന്‍മാരാക്കി. നിസ്വാര്‍ഥ ജന സേവക വിദ്യഭ്യാസ പ്രവര്‍ത്തകന്‍, ഗാന്ധിയന്‍ ദര്‍ശനങ്ങളിലെ അടിയുറച്ച വക്താവ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍, ബഹുഭാഷാപണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ദേയനായ വേദവ്യാസന്‍ ശാന്ത ഗംഭീരമായ വ്യക്തിത്വത്തിനുടമയായിരുന്നു. ഇരുത്തം വന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് പ്രവര്‍ത്തിക്കുകയും ആ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ഉചിതമായ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.പി. പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആര്‍.എസ്.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സംഘടനാ പ്രവര്‍ത്തനം വേദവ്യാസന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തെളിച്ചം നല്‍കിയെന്നും പാണ്ഡിത്യവും ആശയ സമ്പത്തും വാക്ചാതുരിയും ഒത്തിണങ്ങിയ വേദവ്യാസന്‍ പഠന ക്ലാസുകളിലെ നിറ സാന്നിധ്യമായിരുന്നെന്ന് ആര്‍.എസ്.പണിക്കര്‍ പറഞ്ഞു. ചടങ്ങില്‍ ഷാജി പച്ചേരി മുഖ്യാഥിയായി. പി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.നൗഷാദ്, വൈസ് പ്രസിഡന്റ് ഷെമീന സലീം, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജൈസല്‍എളമരം, സി.വി.സക്കറിയ, കെ.എം.എ.റഹ്‌മാന്‍, തറമ്മല്‍അയ്യപ്പന്‍കുട്ടി, എം.മാധവന്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍ വടക്കേടത്ത് എന്നിവര്‍ സംസാരിച്ചു.