മികച്ച കായിക താരങ്ങളെ കണ്ടെത്തി വിദഗ്ദ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ വെട്ടത്തൂർ സ്കൂൾ നടപ്പിലാക്കിയ ” കായികം ’24” വിവിധ മത്സരങ്ങളോടെ സമാപിച്ചു. വാഴക്കാട് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി ആയിശാമാരാത്ത് ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീ : രാഗേഷ്, പിടി എ പ്രസിഡൻ്റ് ശ്രീ : ബഷീർ കുറിയോത്ത്’ അശ്റഫ് മാസ്റ്റർ, നിസാർ മാസ്റ്റർ, മനീഷ ടീച്ചർ, ബേബി ടീച്ചർ, സുഹറ ടീച്ചർ, പ്രജീബ ടീച്ചർ തുടങ്ങിയവർ നേതൃത്വം കൊടുത്തു. മൂന്ന് ഹൗസുകളിലായി നടത്തിയ വാശിയേറിയ മത്സരത്തിൽ 86 പോയിന്റ് നേടി ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും 60 പോയിൻ്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 51 പോയിൻ്റ് നേടി ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും നേടി. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് എച്ച് എം ശ്രീ : എം ടി സുരേഷ് മാസ്റ്റർ മെഡലുകൾ വിതരണം ചെയ്തു.