വാഴക്കാട്: CHMKMH സ്കൂളിൽ വിപുലമായ രീതിയിൽ ഇൻവെസ്റ്റിറ്റ്യൂർ സെറിമണി നടന്നു. പുതിയ സ്കൂൾ ലീഡറും, ഡെപ്യൂട്ടി ലീഡറും ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി നേതാക്കൾ പദവിയിൽ കയറി. 10-ാം ക്ലാസിലെ മന്ന അലി സ്കൂൾ ലീഡറായി, ശർമീൻ ഡെപ്യൂട്ടി ലീഡറായി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എംകെ നൗഷാദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങിന്റെ ഭാഗമായി PTA (Parents Teachers Association) ഉദ്ഘാടനം നടത്തി. PTA പ്രസിഡന്റ് ജാഫർ സാഹിബ് PTA പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദീകരിക്കുകയും, വിദ്യാർത്ഥികളുടെ വളർച്ചയിലേയും ശാസ്ത്രീയ ചിന്തയിലേയും രക്ഷിതാക്കളുടെ പങ്ക് വിലയിരുത്തുകയും ചെയ്തു.
ഇതോടൊപ്പം ജൂനിയർ റെഡ് ക്രോസ് (JRC) പുതിയ ബാച്ചിന്റെ ഇൻസ്റ്റലേഷനും നടന്നു. JRC ക്യാപ്റ്റൻ സെൽവാ മെഹ്റിൻ നേതൃത്വം നൽകുന്ന ബാച്ചിന് സത്യപ്രതിജ്ഞയിലൂടെ മാനവസേവയുടെ പ്രതിജ്ഞാ വാക്കുകൾ നൽകിച്ചു.
SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
സ്കൂൾ മാനേജർ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം, കെ. പി ബാപ്പു ഹാജി, KV നഫീസ, KV മുഹമ്മദ് അബ്ദുറഹ്മാൻ, പഞ്ചായത്ത് മെമ്പർമാരായ മൂസക്കുട്ടി സാഹിബ്, വത്സലകുമാരി, ബഷീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിക്ക് സ്കൂളിലെ സ്റ്റാഫ് നേതൃത്വം നൽകി