നീറാട് – കൊണ്ടോട്ടി മുൻസിപ്പാലിറ്റി ആറാം ഡിവിഷനിലെ
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ(എം) നീറാട് ബ്രാഞ്ചിൻറെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ നിതാ സഹീർ കൗൺസിലറായ ആറാം ഡിവിഷനിലെ കുട്ടൻകാവ് പള്ളിറോഡ് ഉപരോധിച്ച് ജനകീയ പ്രതിഷേധം നടത്തി. നീറാട് നിന്നും ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂളിലേക്കും 600 പരം കുടുംബങ്ങൾ ഉള്ള മഹല്ല് പള്ളിയിലേക്കും ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിലേക്കും തുറക്കൽ വഴി കരിപ്പൂർ എയർ പോർട്ടിലേക്കും യാത്ര ചെയ്യുന്ന പ്രധാനപെട്ട ഈ റോഡ് മുൻസി പാലിറ്റിയുടെ കെടുകാര്യസ്ഥത കൊണ്ടാണ് ഗതാഗത യോഗ്യമല്ലാതെ കിsക്കുന്നത്. നാട്ടുകാരും പ്രദേശത്തെ വീട്ടമ്മമാരും ഓട്ടോ ടാക്സി തൊഴിലാളികളും പങ്കെടുത്ത ഉപരോധ സമരം സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് വിപി മുഹമ്മദ് കുട്ടി ഉദ്ഘാsനം ചെയിതു. എ വിജയൻ അധ്യക്ഷനായി. സിപിഐ(എം) കൊണ്ടോട്ടി ലോക്കൽ കമ്മറ്റി അംഗം കമ്പത്ത് ഇബ്രാഹീം . കൊണ്ടോട്ടി,പുളിക്കൽ. മുതുവല്ലൂർ ലോക്കൽ കമ്മറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരായ ജയശങ്കർ ബാബു. സിദ്ദു. ഹഫ്സത്ത്.
സഫ് വാൻ മുത്തു,സിഎം നാസർ എന്നിവർ സംസാരിച്ചു.
സിപിഐ(എം) നീറാട് ബ്രാഞ്ച് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതവും സുധീഷ് നഗർ ബ്രാഞ്ച് സെക്രട്ടറി മുജീബ് കുനയിൽ നന്ദിയും പറഞ്ഞു.
റോഡിൻ്റെ ശോചനീയാവസ്ഥ; കുട്ടൻകാവ് പള്ളി റോഡ് സി പി ഐ എം ഉപരോധിച്ചു
