എടവണ്ണപ്പാറ: അരനൂറ്റാണ്ട് കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ചലന ശക്തിയായി പ്രവർത്തിച്ച ഉന്നത വ്യക്തിയും, ഉജ്ജ്വല പ്രഭാഷകൻ, പണ്ഡിതൻ, അടിയുറച്ച മതേതരവാദി, സാമൂഹ്യപ്രവർത്തകൻ, സർവ്വീസ് സംഘടന നേതാവ്, മികച്ച ഗാന്ധിയൻ, ആതുരസേവകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.വേദവ്യാസന്റെ വേർപാടിന്റെ രണ്ടാം വാർഷിക ദിനമായ ഒക്ടോബർ 13ന് വ്യാസേട്ടന്റെ ഓർമ്മ ദിനത്തിൽ പ്രിയ നേതാവിന്റെ സ്മരണാർത്ഥം എടവണ്ണപ്പാറ ലൗഷോർ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ സഹായം കൈമാറി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ലൗഷോർ സ്പെഷ്യൽ സ്കൂൾ രക്ഷാധികാരികളിൽ അംഗവുമായ ഒ.വിശ്വനാഥൻ ധനസഹായം കൈമാറി.
ലൗഷോർ സ്കൂൾ കോ- ഓഡിനേറ്റർ ആറ്റശ്ശേരി മുഹമ്മദ്,സ്കൂൾ പി.ടി.എ പ്രസിഡണ്ട് യു.കെ അസൈൻ മുണ്ടുമുഴി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.
വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, ഡി.സി.സി മെമ്പർ എം. മാധവൻ,DKTF ജില്ല ജനറൽ സെക്രട്ടറി ഷംസു മപ്രം , എടവണ്ണപ്പാറ വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ബാബു വടക്കേടത്ത്, മഹിള കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയും, INTUC വനിത വിംഗ് ജില്ല സെക്രട്ടറിയുമായ വസന്തകൃഷ്ണൻ, ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് സെക്രട്ടറി മാനുട്ടി കുനിക്കാടൻ, വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ സി. കെ അബ്ദുൽ റഷീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.