33.8 C
Kerala
Tuesday, April 29, 2025

കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Must read

കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം എ എം എം എച്ച് എസ് എസ് പുളിക്കലിൽ സമാപിച്ചു. സമാപന സമ്മേളനം കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം ഡി യൂസഫലി അധ്യക്ഷത വഹിച്ചു.ലത്തീഫ് കൂട്ടാ ലുങ്ങൾ ,കെ കൃഷ്ണൻ, രാജേഷ് കുമാർ എൻ, അനിൽകുമാർ ഒ, അബ്ദുൽ ലത്തീഫ് എം ടി , അബു ഹാമിദ് , ദേവി കുമാരി എ ആർ, അബ്ദുൽ നാസർ എ , വി നിഷാദ്, അബ്ദുൽ ലത്തീഫ് മംഗലശ്ശേരി, മുസ്താഖ് ടി പി ,അലവിക്കുട്ടി കെ ടി ,അനസ് കെ സി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഹെഡ്മിസ്ട്രസ് പി ഷീജ സ്വാഗതവും പ്രോഗ്രാം കൺവീനർ എംഡി അൻസാരി നന്ദിയും പറഞ്ഞു.എൽപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് എ എം എം എൽ പി സ്കൂൾ പുളിക്കൽ, രണ്ടാം സ്ഥാനം എ എം എൽ പി എസ് തറയിട്ടാൽ, മൂന്നാം സ്ഥാനം ജി എച്ച് എസ് ചാലിയപ്പുറം കരസ്ഥമാക്കി.

യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് എ എം എം എച്ച് എസ് പുളിക്കൽ രണ്ടാം സ്ഥാനം എ എം യു പി എസ് പള്ളിക്കൽ മൂന്നാം സ്ഥാനം ജി എം യു പി എസ് കൊണ്ടോട്ടി കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പി പി എം എച്ച് എസ് എസ് കൊട്ടുക്കര, രണ്ടാം സ്ഥാനം എ എം എം എച്ച് എസ് പുളിക്കൽ, മൂന്നാം സ്ഥാനം വി എച്ച് എം എച്ച് എസ് എസ് മൊറയൂർ നേടി.
ഹയർ സെക്കൻഡറിയിൽ പി പി എം എച്ച് എസ് എസ് കൊട്ടുക്കര തന്നെയാണ് ഓവറോൾ ചാമ്പ്യൻ. ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി രണ്ടാം സ്ഥാനവും പി എം എസ് എ പി ടി എച്ച് എസ് എസ് കക്കോവ് മൂന്നാം സ്ഥാനവും നേടി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article