വാഴക്കാട് : സിപിഐഎം മധുരയിൽ വെച്ച് നടക്കുന്ന 24ആം പാർട്ടി കോൺഗ്രസിന്റെ വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ 13 ബ്രാഞ്ചുകളിലെയും ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു.വാഴക്കാട് ലോക്കൽ സമ്മേളനം ഒൿടോബർ 20ന് കുളങ്ങര ഇസ്മായിൽ നഗറിൽ നടക്കും.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ്,കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെപി സന്തോഷ്, എം ശ്രീജിത്ത്, പി സി നൗഷാദ്, ബാലകൃഷ്ണൻ, അമീന കുമാരി ടീച്ചർ, വിമല പാറ കണ്ടത്തിൽ, പിവി സുനിൽ കുമാർ, എം സലാഹ് എന്നിവർ വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറിമാർ ആക്കോട് കെ പി അബ്ദുൽ ഹക്കീം, കുളങ്ങര പി ബാബു, ഊർക്കടവ് ടി ടി മുഹമ്മദ്, ചൂരപ്പട്ട സിപി ജാബിർ, ചെറിയോടത്ത് പള്ളിയാളി സിപി സുകുമാരൻ, അനന്തായൂർ സൗത്ത് രതിഷ് കുമാർ, അനന്തായുർ നോർത്ത് കെ എം മുഹമ്മദ് , നൂഞ്ഞിക്കര പി രാജൻ, മണിയോട്ടുമൂല സി അയ്യപ്പൻ, ചെറുവട്ടൂർ അബ്ദുൽ റസാഖ്, മുണ്ടുമുഴി ഷിജു, ചീനി ബസാർ അഹമ്മദ് കുട്ടി, വാഴക്കാട് ഇ ശിവൻ
സി പി ഐ എം വാഴക്കാട് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു; ലോക്കൽ സമ്മേളനം ഒക്ടോബർ 20 ന് കുളങ്ങരയിൽ
