വാഴക്കാട്: എളമരം ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ അധ്യയന വർഷത്തിലെ കായികമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായി നടത്തി. SMC ചെയർമാൻ കെ പി സലീം മാസ്റ്റർ കായികമേള ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക മേഴ്സി ടീച്ചർ കുട്ടികളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.എം പി ടി എ പ്രസിഡണ്ട് സുമയ്യ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ ഭാരവാഹികളായ റിയാസ്.ടി, ശ്രീജ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നാലു ഗ്രൂപ്പുകളിലായി നടന്ന കായികമേളയിൽ ഹാദി റഹ്മാൻ നേതൃത്വം നൽകിയ റെഡ് ഹൗസ് ചാമ്പ്യന്മാരായി. മെഡലുകൾ സിസ്കോ ചീനി ബസാറിന്റെ സഹകരണത്തോടെ വിതരണം ചെയ്തു. കായികമേളയോടനുബന്ധിച്ച് സ്കൂളിലെ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക ഭക്ഷണം ഒരുക്കി. വിജയികൾക്കുള്ള ട്രോഫികൾ പിടിഎ പ്രസിഡണ്ട് മുസമ്മിൽ.ടി, പ്രധാനാധ്യാപിക മേഴ്സി ടീച്ചർ തുടങ്ങിയവർ ചേർന്ന് കൈമാറി. ചടങ്ങിന് സ്കൂളിലെ സീനിയർ അധ്യാപിക മൃദുല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.