കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി എ ഇ ഒ ഷൈനി ഓമന അധ്യക്ഷത വഹിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുള്ളക്കോയ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ സി അബ്ദുറഹിമാൻ, കെ ടി സുഹറ ചേലാട്ട്, ബഷീർ അഹമ്മദ് പി എൻ, ആസിഫ സമീർ, ഫജർ കുണ്ടലക്കാടൻ, പി പി അബ്ദുൽ ഖാലിക്ക്, എം ഡി യൂസഫലി, കെ കൃഷ്ണൻ, ബൈജു സി, രാജേഷ് കുമാർ എൻ, പി വി എം റാഫി ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷീജ പി സ്വാഗതവും പ്രോഗ്രാം കൺവീനർ എം ഡി അൻസാരി നന്ദിയും പറഞ്ഞു. ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ ഐ ടി മേള കളിലായി LP, UP, HS, HSS തുടങ്ങിയ വിഭാഗങ്ങളിൽ 4000 ത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.
കൊണ്ടോട്ടി ഉപജില്ല ശാസ്ത്രോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു
