എടവണ്ണപ്പാറ : കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷ ഭാഗമായി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി പ്രമുഖ മാപ്പിള കവി കെ. എം കുട്ടി ഓമാനൂരിനെ ആദരിച്ചു. പ്രൊഫസർ ഓമാനൂർ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ. കെ മുസ്തഫ തിരൂരങ്ങാടി കെ എം കുട്ടി ഓമാനൂരിന് പുരസ്‌കാരം സമർപ്പിച്ചു. കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് സാബിഖ് കൊഴങ്ങോറൻ, പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ശിഹാബ് അരീക്കോട് എന്നിവർ പൊന്നാട അണിയിച്ചു. ചാപ്റ്റർ പ്രസിഡണ്ട് കെ. പി. എം ബഷീർ സാഹിബ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡണ്ട് ലുഖ്മാൻ അരീക്കോട്, ഹമീദ് മാസ്റ്റർ പറപ്പൂര്, സമദ് പൊന്നാട്, ത്വയ്യിബ് ഓമാനൂർ, അഷ്‌റഫ് കള്ളാടിയിൽ, അബുട്ടി ഹാജി വെട്ടുപാറ, ബാപ്പു പറപ്പൂര്, നാസർ കീഴുപറമ്പ്, മുഹമ്മദ് വാഴക്കാട്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വി. എം കോയ മുണ്ടുമുഴി സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
അബൂബക്കർ കീഴ്ശ്ശേരി, ഉമ്മർ മാവൂർ, അലി വെട്ടുപാറ, ഹമീദ് കിഴ്ശ്ശേരി, സി. വി. എ കുട്ടി ചെറുവാടി, ഹമീദ് എടവണ്ണപ്പാറ, ഉമ്മർ മാവൂർ, പി. എം. എ ഖാലിഖ്, ഫവാസ് ഓമാനൂർ, തുടങ്ങിയവർ അണിനിരാന്ന ഇശൽ വിരുന്നും ഉണ്ടായിരുന്നു.