പുളിക്കൽ : 2024-25 വർഷത്തെ കൊണ്ടോട്ടി ഉപജില്ലാ ശാസ് ത്രോത്സവം 8, 9, 10 തിയ്യതികളിലായി പുളിക്കൽ എ എം എം ഹൈസ്കൂൾ , പുളിക്കൽ എ എം എം എൽ പി എസ് ൽ വെച്ച് നടക്കും. ശാസ്ത്ര, ഗ ണിത ശാസ്ത്ര, സാമൂഹ്യ ശാ സ്ത്ര, പ്രവർത്തി പരിചയ, ഐ.ടി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നൂറിൽപരം സ്‌കൂളുകളിൽ നിന്നായി 4000 ത്തോളം മത്സരാർത്ഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. 9 ന് വൈകീട്ട് 3 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി എ ഇ ഒ ശ്രീമതി ഷൈനി ഓമന അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ സംസ്കാരിക പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഷീജ പി ,മാനേജർ പി എൻ ബഷീർ അഹമ്മദ്,പിടിഎ പ്രസിഡണ്ട് എം ഡി യൂസഫലി,ഡെപ്യൂട്ടി എച്ച് എം രാജേഷ് കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് പിവിഎം റാഫി,നൗഷാദ് കുന്നത്ത്,നസറു ഏരിയാട്ട്, പോഗ്രാം കൺവീനർ എംഡി അൻസാരി എന്നിവർ അറിയിച്ചു.
കൊണ്ടോട്ടി സബ്ജില്ലാ ശാസ്ത്രോത്സവം പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ
