27.6 C
Kerala
Friday, March 14, 2025

വാപ വാഴക്കാടോത്സവ് ‘2024 : നൂഞ്ഞിക്കര UNESCO കുന്നത്ത് ടീമിന് ഓവറോൾ കിരീടം, എടവണ്ണാപ്പാറ ടൗൺ ടീം രണ്ടാമത്

Must read

ദുബൈ : വാപ-യുഎഇ മുപ്പത്തിയെട്ടാം വാർഷിക വാഴക്കാടോത്സവത്തിന്റെ ഭാഗമായി നടന്ന കായിക മത്സരങ്ങളിൽ വാഴക്കാട്ടെ നൂഞ്ഞിക്കര UNESCO കുന്നത്ത് ടീമിന് ഓവറോൾ കിരീടം. ദുബൈ അൽ സാദിഖ് സ്റ്റേഡിയത്തിൽ നടന്ന കായിക മത്സരങ്ങളിൽ പഞ്ചായത്തിലെ പത്തിലധികം പ്രാദേശിക ടീമുകൾ പങ്കെടുത്തു.

അത്യധികം ആവേശം നിറഞ്ഞ ഫുട്ബോൾ ഫൈനൽ മത്സരത്തിൽ VCFC വാലില്ലാപ്പുഴ /ചെറുവായൂർ ടീമിനെ പാരാജയപ്പെടുത്തി ടൗൺ ടീം എടവണ്ണപ്പാറ കിരീടം ചൂടി. വാശിയേറിയ കമ്പവലി മത്സരത്തിൽ ടൗൺ ടീം വാഴക്കാടിനെ തോൽപ്പിച്ചാണ് നൂഞ്ഞിക്കര UNESCO കുന്നത്ത് ടീം ഓവറോൾ ചാമ്പ്യൻ പട്ടം നേടിയത്. കായിക മാമാങ്കത്തിനെത്തിയ സ്ത്രീകൾക്കും, കുട്ടികൾക്കും അത് ലറ്റിക്സ് മത്സരങ്ങൾക്ക് പുറമെ വാശിയേറിയ കമ്പവലി മത്സരങ്ങളും സ്റ്റേഡിയത്തിൽ നടന്നു.

വാപ വനിതാ വിംഗ് നേതാക്കളായ റൈഹാന സലാം, ഷമീന റഫീഖ്, സൽമ മുസ്‌തഫ, സുഹാന, ഫസ്ന ലബീബ് തുടങ്ങിയവർ നേതൃത്വം നൽകി. ഹബീബ് പികെ, വി മുനീർ, സലാം ആയംകുടി, റസാക്ക് മേലു വീട്ടിൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ജേതാക്കൾക്കുള്ള സിഎംഎ റഹ്‌മാൻ, എംഎ നിയാസ്, ഫിറോസ് കോഴിശ്ശേരി,ഇമ്പീരിയൽ ബിപി ബഷീർ സ്മാരക ട്രോഫികൾ മുഖ്യാഥിതി റഫീഖ് മട്ടന്നൂർ, കണ്ണിയത്ത് ലത്തീഫ്, ഹസ്സൂൺ മുസ്തഫ, വാപ ഭാരവാഹികളായ എക്സൽ മുജീബ്, കെപി മുജീബ്, സ്പോർട്സ് കൺവീനർ സികെ മൻസൂർ, ആർട്സ് കൺവീനർ എവി ഗഫാർ, തുടങ്ങിയവർ ചേർന്ന് നൽകി.

വി മുനീർ, അമീൻ,ഷഫിൻ വട്ടപ്പാറ, അനിൽ വാഴക്കാട് തുടങ്ങിയവർ കമ്പവലി മത്സരങ്ങളും,ലബീബ് അൽ ബർഷ,റിയാസ് വെട്ടത്തൂർ, ഹിഷാം എടവണ്ണപ്പാറ, തുടങ്ങിയവർ ഫുട്ബോൾ മത്സരങ്ങളും നിയന്ത്രിച്ചു.
സികെസി റഫീഖ്,റിയാസ് എളമരം, റെജിനാദ് മുണ്ടുമുഴി,സികെസി റിയാസ്,സുബൈർ പണിക്കരപുറായ, നിഹാദ് അരീക്കോട്,സിദ്ധീഖ്‌ തുടങ്ങിയവർ വ്യത്യസ്ത ഒഫീഷ്യലുകളായും പ്രവർത്തിച്ചു. വാപ കമ്മറ്റി ഏർപ്പെടുത്തിയ എമറാൾഡ് കമ്പ്യൂട്ടെർസ് ലക്കി ഡ്രോയിൽ ഷയാൻ വട്ടപ്പാറ വിജയിയായി.

വാഴക്കാടോത്സവത്തിന്റെ ഭാഗമായി ഗാനമേള, ഒപ്പന, ഡാൻസ്, കോൽക്കളി തുടങ്ങിവ അരങ്ങേറുന്ന കലാ പരിപാടികൾ ഈ മാസം 27 ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ വെച്ച് നടക്കുമെന്നും വാപ ഭാരവാഹികൾ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article