വാഴക്കാട് :വിദ്യാർത്ഥികളിൽ അന്വേഷണത്വരയും കൗതുകവുമുണർത്തി എളമരം ബി ടി എം ഒ യു പി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം തലാഷ് ശ്രദ്ധേയമായി.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗണിതമേള, സാമൂഹ്യ ശാസ്ത്ര മേള, സയൻസ് ഫെയർ, പ്രവൃത്തി പരിചയ മേള എന്നിവ നടന്നു. തലാഷ് ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ വി മുഹമ്മദ് നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.എം ടി എ പ്രസിഡന്റ് സബിത കെ,പി ടി എ വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ,സ്റ്റാഫ് സെക്രട്ടറി സുധ കെ ടി, റഫീഖ് ടി കെ, പ്രസംഗിച്ചു. ശാസ്ത്രരംഗം കൺവീനർ സാജിദ എം കെ സ്വാഗതവും ഗണിതക്ലബ്ബ് കൺവീനർ ഹഫ്സ ടി പി നന്ദിയും പറഞ്ഞു
എളമരം ബി ടി എം ഒ യു പി സ്കൂൾ ശാസ്ത്രോത്സവം ‘തലാഷ്’ ശ്രദ്ധേയമായി
