വാഴക്കാട്: പഞ്ചായത്ത് കലോൽസവത്തിൽ എൽ.പി അറബിക്കിൽ ഓവറോൾ കിരീടവും ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ വിദ്യാർത്ഥികളെ വാഴക്കാട് ജി.എം.യു പി.സ്കൂൾ പി.ടി.എ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കബീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജമാലുദ്ധീൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി.ചെയർമാൻ മുസ്തഫ, അശ്റഫ് മലടിഞ്ഞിയിൽ, അധ്യാപകരായ താഹിർ കുഞ്ഞ്, ബഷീർ, താഹിറ, വിമല, ഫൈറൂസ, റംല എന്നിവർ സംസാരിച്ചു.കലാമേള കൺവീനർ നസീറ സ്വാഗതവും അബ്ദുസലാം നന്ദിയും പറഞ്ഞു
വാഴക്കാട് ജി.എം.യു പി.സ്കൂളിൽ പഞ്ചായത്ത് കലോൽസവത്തിൽ ഓവറോൾ നേടിയ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു
