കെ ശ്രീധരൻ മൂസദ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും അൽ റൈഹാൻ കണ്ണാശുപത്രി കൊണ്ടോട്ടിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര രോഗ, തിമിര നിർണ്ണയ ക്യാമ്പ് വിജയകരമായി. ക്ലബ്ബ് പ്രസിഡന്റ് കരുവാര് രാമൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ശ്രീ. എളാംകുഴി ബഷീർന്റെ അദ്ധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി ശ്രീ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.
തുടർന്ന് അൽ റൈഹാൻ PRO ശ്രീ. ഇസ്മായിൽ സാർ, നേത്ര രോഗങ്ങൾ പ്രാരംഭ ദിശയിൽ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യത്തെപ്പറ്റിയും, ക്യാമ്പിൽ പരിശോധിച്ചവരിൽ തകരാറുളളവർക്ക് തികച്ചും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കി കൊണ്ടും, മാനേജ്മെന്റിന്റെ പ്രതേക പരിഗണന ലഭിക്കുന്ന തരത്തിൽ വേണ്ട സഹായങ്ങൾ നൽകാമെന്നും അറിയിച്ചു.
ചടങ്ങിൽ ആശംസ അറിയിച്ച്, കവിയും. പൊതു പ്രവർത്തകനുമായ ശ്രീ.എ.പി. മോഹൻ ദാസ്, നേത്ര രോഗങ്ങളെ സംമ്പന്ധിച്ചും, ശാസ്ത്രം വളരെ വേഗം മുന്നോട്ട് കുതിക്കുന്ന ആധുനിക കാലഘട്ടത്തിൽ സഹജീവികൾക്ക് രക്ത ദാനം ചെയ്യുന്നതു പോലെ തന്നെ യുവജനങ്ങൾ അവയവദാനo ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കണെമെന്നും, അതിലുപരി, ഒരു പടികൂടി കടന്ന് മരണാനന്തരം അദ്ദേഹത്തിന്റെ ഇരു കണ്ണുകളും അന്ധതയിൽ കഴിയുന്ന ആർക്കോ പ്രകാശം നൽകുന്നതിനായി ദാനം ചെയ്യുന്നതിന് ബന്ധുക്കളുടെ അറിവോടെ സമ്മത പത്രം തയ്യാറാക്കിയതായി അറിയിച്ചത് നിലക്കാത്ത കയ്യടിയോടെയാണ് സദസ് ആദരിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നൂറിൽപരം ആളുകൾ പങ്കെടുത്ത ചടങ്ങിന് ശ്രീ. പൊന്നം പുറത്ത് വിനീഷ് നന്ദി അറിയിച്ചു.