28.8 C
Kerala
Sunday, October 6, 2024

വാഴക്കാട്ടെ സോക്കർ അതികായന്മാരുടെ ആശീർവാദത്തോടെ “Cisco Champions Challenge 24” പോസ്റ്റർ പ്രകാശനം ചെയ്തു

Must read

വാഴക്കാട്: വാഴക്കാട്ടെ കലാ കായിക സാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ സിസ്കോ ചീനിബസാർ സംഘടിപ്പിക്കുന്ന “Cisco Champions Challenge 24” രണ്ടാമത് ആസിഫ് മെമ്മോറിയൽ ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു._വാഴക്കാട്ടെ സോക്കർ ഇതിഹാസങ്ങളായ മുൻ സന്തോഷ് ട്രോഫി താരം SBT ബഷീർ, മുൻ ജില്ലാ താരങ്ങളായ രമേശ്, അഷ്റഫ് എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നടത്തിയത്.

ചടങ്ങിൽ ക്ലബ്ബ്‌ പ്രസിഡന്റ് റിയാസ് ടി, സിസ്കോ ജിസിസി കോർഡിനേറ്റർ അനസ് ബിസി ചിങ്ങംകുളത്തിൽ, ടൂർണമെന്റ് ഓർഗനൈസ് കമ്മറ്റി കൺവീനർ മുസമ്മിൽ ടി, ഫിനാൻസ് ചെയർമാൻ അർഷാദ് കളരിക്കൽ, കൺവീനർ ജസീൽ ഇ, ഭാരവാഹികളായ ബാസിം ബി കെ, ജാസിം സി,അനസ് സി, നവാസ് സി, അസൽ എൻ എ, ഷംസീർ എ എ, ആശിഖ് കെ, റിൻസാസ് പി വി, സഫ്‌വാൻ, അർഷാദ് കെ, ജവാദ്, ഫാഹിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ വരുന്ന നവംമ്പർ 22-ന് വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ 16 പ്രഗൽഭ ടീമുകൾ പങ്കെടുക്കുമെന്ന് ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു._

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article