28.8 C
Kerala
Sunday, October 6, 2024

പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്കുയർത്തും: മന്ത്രി അബ്ദുറഹിമാൻ

Must read

പുതുക്കോട് :സ്കൂൾ മുറ്റത്തൊരു വർണ്ണ കൂടാരം തീർത്ത് GLPS പുതുക്കോട്. മുറ്റത്തെ കളിയൂഞ്ഞാലും വിവിധ കളി ഉപകരങ്ങളും ഗുഹയും ഏറുമാടവും കഴിഞ്ഞ് ക്ലാസിലേക്ക് പ്രവേശിച്ചാൽ വരക്കാനും പഠിക്കാനും ആടാനും പാടാനുമായി പ്രത്യേകം പ്രത്യേകം ഇടങ്ങൾ.

കൊണ്ടോട്ടി സബ്ജില്ലയിലെ GLPS പുതുക്കോട് സ്കൂളിലെ പ്രീപ്രൈമറി വിഭാഗമാണ് കൗതുകത്തിൻ്റെ വർണ്ണകൂടാരമായി മാറിയത്. 2023 – 24 വർഷത്തിൽ സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയും ചെറുകാവ് പഞ്ചായത്തും ചേർന്നാണ് ആധുനിക രീതിയിൽ കുരുന്നുകളുടെ മനം കുളിർപ്പിക്കുന്ന പ്രീ പ്രൈമറി സ്കൂൾ ഒരുക്കിയിരിക്കുന്നത്. എസ് എസ് കെ യുടെ 10 ലക്ഷവും ചെറുകാവ് പഞ്ചായത്തിൻ്റെ 5 ലക്ഷവുമാണ് വർണ്ണകൂടാരത്തിനായി ചെലവഴിച്ചത്. വർണ്ണ കൂടാരം ബഹുമാനപ്പെട്ട കായിക -വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്കുയർത്തുമെന്ന് സംസ്ഥാന കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
പ്രൈമറി തലം മുതൽ വിദ്യാർത്ഥികളുടെ ബുദ്ധിപരവും മാനസികവുമായ വികാസം ലക്ഷ്യമാക്കി ശിശു സൗഹൃദ പഠന ക്ലാസ് മുറികൾ ഒരുക്കുകയാണ് വർണ്ണ കൂടാരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പുതുക്കോട് ഗവ. എൽ.പി. സ്കൂളിൽ പണി പൂർത്തീകരിച്ച സ്റ്റാർ വർണ്ണ കൂടാരത്തിൻ്റെയും വർണ്ണചിത്രങ്ങൾ ഒരുക്കിയ ചുറ്റുമതിലിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. അബ്ദുള്ളക്കോയ, സ്കൂൾ ഹെഡ്മാസ്റ്റർ കെ. ചന്ദ്ര ദാസൻ, പി.ടി.എ പ്രസിഡണ്ട് രാജേഷ്, ജില്ല പഞ്ചായ ത്ത് മെമ്പർ ശുഭദ്ര ശിവദാസ് , ബ്ലോക്ക് മെമ്പർ ചന്ദ്രിക ചാലാരി, ചെറുകാവ് പഞ്ചായ ത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആഷിഖ് പുത്തുപ്പാടം, വാർഡ് മെമ്പർമാരായ പി.വി സുനിൽ മാസ്റ്റർ, വി.പി ഷീബ, എം. വാസുദേവൻ, കൊണ്ടോട്ടി ബി.പി.സി ജൈസല, ട്രൈനർ നവാസ്, ഇസുബ്രഹ്മണ്യൻ, കെ.പി മുഹമ്മദലി, സി.കെ. വിനോജ്, കെ.സി.അഷ്ക്കർ, സ്കൂൾ എം.ടി.എ പ്രസിഡണ്ട് നീനു അഭിലാഷ്, സ്റ്റാഫ് സെക്രട്ടറി മാനസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

ക്ലാസ് മുറികളിൽ കുട്ടികളുടെ കളിത്തോണി പാഠപുസ്തകത്തിൻ്റെ നേർ ചിത്രമാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിട്ടുള്ളത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article